SEARCH


Yogyaar Theyyam, Ummachi Theyyam - യോഗ്യാർ തെയ്യം, ഉമ്മച്ചി തെയ്യം

Yogyaar Theyyam, Ummachi Theyyam - യോഗ്യാർ തെയ്യം, ഉമ്മച്ചി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Yogyaar Theyyam, Ummachi Theyyam - യോഗ്യാർ തെയ്യം, ഉമ്മച്ചി തെയ്യം

നീലേശ്വരം കക്കാട്ട് കൂലോത്ത് കെട്ടിയാടുന്ന രണ്ടു തെയ്യങ്ങളാണ് യോഗ്യാർ, ഉമ്മച്ചി എന്നീ തെയ്യങ്ങൾ. യോഗ്യാർ അകമ്പടി തെയ്യം എന്നും പറയുന്നു

ജാതി മത ഭേദമന്യേ നെല്ല് കുത്തും മറ്റു പണികളിലും ഏർപ്പെട്ട സ്ത്രീകളും പുരുഷന്മാരും കൂലോത്തെ നിത്യ കാഴ്ചയായിരുന്നു. കക്കാട്ട് കോവിലകത്ത് നെല്ലുകുത്താൻ ഒരു ഉമ്മച്ചി വരാറുണ്ടായിരുന്നു. നെല്ല് കുത്തിനിടെ, അരി പാകമായോ എന്ന് രുചിച്ചു നോക്കി, ഒരു നുള്ള് അരിയിൽ ബാക്കി വന്നത് ഉരലിൽ തന്നെ ഇട്ട ഉമ്മച്ചി പെണ്ണിന്റെ പ്രവർത്തി അവിടെത്തെ കാര്യസ്ഥനായ (നീലേശ്വരം രാജാവംശത്തിന്റെ ഉത്ഭവ കഥയുമായി ബന്ധപ്പെട്ട പടനായകൻ) യോഗ്യാരുടെ ശ്രദ്ധയിൽ പെട്ടു. "നീ അരിയെല്ലം എച്ചിലാക്കി അല്ലെ പെണ്ണെ" എന്ന് പറഞ്ഞു ഓടിച്ചെന്ന് ദേഷ്യത്തോടെ ഉമ്മച്ചി പെണ്ണിന്റെ നടുവിന് തന്നെ ആഞ്ഞൊന്ന് ചവിട്ടി. ആരോഗ്യ ദൃഡഗാത്രനായ യോഗ്യാരുടെ ഒറ്റ ചവിട്ടിൽ തന്നെ മറിഞ്ഞു വീണ ഉമ്മച്ചി ദൈവക്കരുവായി പരലോകം പ്രാപിച്ചു. കുറ്റബോധത്താൽ ഉരുകി മരിച്ച യോഗ്യാരും പിന്നീട് തെയ്യക്കോലമായി. .

കോലത്തിന്മേൽ കോലമാണ് ഈ തെയ്യങ്ങൾ. അതായത് ഒരേ കോലക്കാരനാണ് ഈ രണ്ടു തെയ്യങ്ങളേയും കെട്ടിയാടുന്നത്. ആദ്യം കെട്ടിയാടുന്ന യോഗ്യാർ തെയ്യം , ആ തെയ്യത്തിന്റെ കലാശം കഴിഞ്ഞാൽ തിരുമുടി മാറ്റി തലയിൽ മുണ്ടിട്ട്, കയ്യിൽ ഒരു ഉലക്കയും എടുത്ത് സ്ത്രീ ഭാവം സ്വീകരിച്ച് ഉമ്മച്ചി തെയ്യമാവും.

കാസര്ഗോിഡ്‌ ജില്ലയില്‍ മടിക്കൈ കക്കാട്ട് കൂലോത്ത് മേടം ഒമ്പതിനാണ് ഈ രണ്ടു തെയ്യങ്ങളും കെട്ടിയാടുന്നത്‌

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848